കനത്ത മഴ; മുംബൈയില്‍ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു

ചില ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്
കനത്ത മഴ; മുംബൈയില്‍ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു

താനെ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.കാസറ, ടിറ്റ്‌വാല സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതത്തെ മഴ ബാധിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കല്യാൺ-കാസറ റൂട്ടിലെ വഷിന്ദ്, ഖദാവ്‌ലി സ്‌റ്റേഷനുകൾക്കിടയിലെ ട്രാക്കുകളിൽ വെള്ളക്കെട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചില ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.

കനത്ത മഴയെത്തുടർന്ന് അറ്റ്ഗാവ്, തൻസിത് സ്റ്റേഷനുകൾക്കിടയിൽ മണ്ണ് നിറഞ്ഞതിനാൽ തിരക്കേറിയ കല്യാൺ-കാസറ റൂട്ടിലെ ട്രാക്കുകൾ സുരക്ഷിതമല്ലെന്ന് രാവിലെ 6:30 ഓടെ റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടൊപ്പം വഷിന്ദ് സ്‌റ്റേഷനു സമീപം ട്രാക്കില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാസറയ്ക്കും ടിറ്റ്‌വാലയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് സെൻട്രൽ റെയിൽവേ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും എത്രയും വേഗം പാളം വൃത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com