ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്
ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

ചെന്നൈ: ബഹുജൻ സമാജ്‌വാദി പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. രാത്രി 7.30-ഓടെയായിരുന്നു സംഭവം. ​

ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ സംഘമാണ് ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി കൊളത്തൂർ പൊലീസ് അന്വേഷണം ശക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com