ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം
ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സൈനികർ ഒലിച്ചുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

(updating.....)

Related Stories

No stories found.
logo
Reporter Live
www.reporterlive.com