വിമതനായി മത്സരിച്ച് വിജയിച്ച കോണ്ഗ്രസ് നേതാവ് പാര്ട്ടിയോടൊപ്പം; ഇന്ഡ്യ മുന്നണി സംഖ്യ 233 ആയി

തന്റെ കുടുംബം വര്ഷങ്ങളായി കോണ്ഗ്രസിന്റെ ഭാഗമാണ്. പിതാവ്, മുത്തച്ഛന്, സഹോദരന് ഇവരെല്ലാവരും കോണ്ഗ്രസ് അംഗങ്ങളാണെന്നും വിശാല് പാട്ടീല് പറഞ്ഞു.

dot image

മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലി ലോക്സഭാ മണ്ഡലത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി വിജയിച്ച വിമത കോണ്ഗ്രസ് നേതാവ് വിശാല് പാട്ടീല് പാര്ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ഡ്യ മുന്നണിക്കൊപ്പവും മഹാ വികാസ് അഘാഡിക്കൊപ്പവും നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാല് പാട്ടീല് പിന്തുണ പ്രഖ്യാപിച്ചതോടെ ലോക്സഭയിലെ കോണ്ഗ്രസിന്റെ അംഗ സംഖ്യ 100 ആയെന്ന് കോണ്ഗ്രസ് എംഎല്എയും വിശാല് പാട്ടീലിന്റെ രാഷ്ട്രീയ ഗുരുവുമായ വിശ്വജീത് ഖദം പറഞ്ഞു. വിശാല് പാട്ടീലും വിശ്വജീത് ഖദവും വ്യാഴാഴ്ച കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയെും കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും ഡല്ഹിയിലെത്തി സന്ദര്ശിച്ചു. തന്റെ പിന്തുണയര്പ്പിച്ചുള്ള കത്ത് ഖാര്ഗെയ്ക്ക് വിശാല് പാട്ടീല് കൈമാറി.

തന്റെ കുടുംബം വര്ഷങ്ങളായി കോണ്ഗ്രസിന്റെ ഭാഗമാണ്. പിതാവ്, മുത്തച്ഛന്, സഹോദരന് ഇവരെല്ലാവരും കോണ്ഗ്രസ് അംഗങ്ങളാണെന്നും വിശാല് പാട്ടീല് പറഞ്ഞു. സംഗ്ലി സീറ്റ് മുന്നണി സീറ്റ് വിഭജനത്തിന്റെ ഭാഗമായി ഉദ്ധവ് താക്കറേ വിഭാഗം ശിവസേനക്ക് നല്കുകയായിരുന്നു. തനിക്ക് ആ സീറ്റ് നല്കണമെന്ന് വിശാല് പാട്ടീല് ആവശ്യപ്പെട്ടെങ്കിലും ശിവസേന ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്ന്നാണ് വിശാല് പാട്ടീല് സ്വതന്ത്രനായി മത്സരിച്ചത്.

ബിജെപിയുടെ ശക്തനായ, രണ്ട് തവണ മണ്ഡലത്തില് നിന്ന് എംപിയായ സഞ്ജയ് ഖാക്ക പാട്ടീലിനെയാണ് വിശാല് പാട്ടീല് പരാജയപ്പെടുത്തിയത്. 1,00,053 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിശാല് പാട്ടീല് വിജയിച്ചത്.

dot image
To advertise here,contact us
dot image