
ഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
#WATCH | Congress leader Rahul Gandhi says, "It is not exit poll, it is Modi media poll. It is his fantasy poll."
— ANI (@ANI) June 2, 2024
When asked about the number of seats for INDIA alliance, he says, "Have you heard Sidhu Moose Wala's song 295? 295." pic.twitter.com/YLRYfM4xwW
എക്സിറ്റ് പോള് ഫലങ്ങള്ക്ക് പിന്നില് ഓരോ ദേശീയ മാധ്യമങ്ങള്ക്കും ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന് പ്രതികരിച്ചിരുന്നു. എക്സിറ്റ് പോളില് വിശ്വാസമില്ലെന്നും ഇന്ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്ഗ്രസ് അധ്യക്ഷന് പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില് 20ല് 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തില് അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
എക്സിറ്റ് പോളില് വിശ്വാസമില്ലെന്ന് ഡീന് കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ഇന്ഡ്യ സഖ്യം തന്നെ അധികാരത്തില് വരും. 2004ല് എക്സിറ്റ് പോള് പ്രവചനങ്ങളെ മറികടന്നാണ് കോണ്ഗ്രസ് അധികാരത്തില് വന്നത്. ഇടുക്കിയില് യുഡിഎഫ് വലിയ ഭൂരിപക്ഷത്തില് വിജയിക്കുമെന്നും ഡീന് കുര്യാക്കോസ് പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രവചവനങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.
വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽഇന്നലെ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള് ഇന്ഡ്യ മുന്നണിക്ക് നിരാശയാണ് നല്കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം എന്ഡിടിവി പോള് ഓഫ് പോള്സ് എക്സിറ്റ് പോള് പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്ക്ക് 37 സീറ്റുകള് വരെയും പോള് ഓഫ് പോള്സ് പ്രവചിക്കുന്നുണ്ട്.