യുപിയിൽ മാറ്റമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപിക്ക് പ്രവചിക്കുന്നത് 70 സീറ്റുകൾ വരെ

MARQ എക്സിറ്റ് പോളും ബിജെപി 69 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഇൻഡ്യാ മുന്നണി 11 സീറ്റും
യുപിയിൽ മാറ്റമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപിക്ക് പ്രവചിക്കുന്നത് 70 സീറ്റുകൾ വരെ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപി 69 മുതൽ 74 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക് ടിവി - മാട്രയ്സ് എക്സിറ്റ് പോൾ സർവേ. ഇൻഡ്യാ മുന്നണി 6 മുതൽ 11 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. PMARQ എക്സിറ്റ് പോളും ബിജെപി 69 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഇൻഡ്യാ മുന്നണി 11 സീറ്റും.

ന്യൂസ് നേഷൻ സർവേ യുപിയിൽ ബിജെപി 69 സീറ്റുകൾ നേടുമെന്നും, എസ് പി 9 സീറ്റും കോൺഗ്രസ് 1 സീറ്റും നേടുമെന്ന് പറയുന്നു. ന്യൂസ് എക്സ് 65 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. എസ് പി 10 സീറ്റും കോൺഗ്രസിന് 1 സീറ്റും പ്രവചിക്കുന്നു. ഇന്ത്യ ടിവി 62 മുതൽ 68 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 1 മുതൽ 3 വരെ സീറ്റുകൾ മാത്രവും എസ്പിക്ക് 10 മുതൽ 16 വരെ സീറ്റുകളും ഇന്ത്യ ടിവി പ്രവചിക്കുന്നു

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. ഈ സംഖ്യയോട് അടുത്തുവന്നത് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24 തുടങ്ങിയവരുടെ പ്രവചനങ്ങൾ മാത്രമാണ്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവേ 339 മുതൽ 365 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് 24 എൻഡിഎയ്ക്ക് 350 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ക് - സി വോട്ടർ സർവേ 287 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് എക്സ് 242 സീറ്റുകൾ പ്രവചിച്ചപ്പോൾ ഇന്ത്യ ടിവി 300 സീറ്റുകൾ പ്രവചിച്ചു. ഇവയൊന്നും യഥാർത്ഥ ഫലത്തിന്റെ അടുത്തുപോലും വന്നില്ല. എബിപി സർവേ - 277 , ന്യൂസ് 18 - IPOS സർവേ - 336 , ഇന്ത്യ ന്യൂസ് സർവേ - 298 , ടൈംസ് നൗ സർവേ - 306 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ

രാജ്യമൊട്ടാകെ ശക്തമായ മോദി തരംഗം അലയടിച്ച 2019ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണി നിലംപരിശാകുന്ന കാഴ്ചയും നമ്മൾ കണ്ടു. 93 സീറ്റാണ് യുപിഎ മുന്നണിക്ക് ആകെ ലഭിച്ചത്. ന്യൂസ് 24 യുപിഎയ്ക്ക് 95 സീറ്റുകൾ പ്രവചിച്ചിരുന്നു. യഥാർത്ഥ ഫലത്തിന്റെ അടുത്തെത്തിയത്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവേ 77 മുതൽ 108 സീറ്റുകൾ പ്രവചിച്ചു. റിപ്പബ്ലിക്ക് സി വോട്ടർ സർവേ യുപിഎയ്ക്ക് 128 സീറ്റുകളാണ് പ്രവചിച്ചത്. എബിപി സർവേ പ്രവചിച്ചത് 150 സീറ്റുകൾ ! ന്യൂസ് എക്സ് ഒരുപടി കൂടി കടന്ന് പ്രവചിച്ചത് 164 സീറ്റ് ! ഇന്ത്യ ടിവി - സിഎൻഎക്സ് സർവേ - 120 , ന്യൂസ് 18 - IPOS സർവേ - 82 , ഇന്ത്യ ന്യൂസ് സർവേ - 118 , ടൈംസ് നൗ സർവേ - 132 എന്നിങ്ങനെയാണ് മറ്റ് എക്സിറ്റ് പോൾ കണക്കുകൾ

എക്സിറ്റ് പോൾ ഫലങ്ങൾ ചിലതെല്ലാം ശരിവെച്ച് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 353 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണി 93 സീറ്റുകളും നേടി. 2019ൽ 303 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎ നേടിയത് 543ൽ 351 സീറ്റുകളായിരുന്നു. മുന്നണിയിൽ ബിജെപിക്ക് പിന്നിലായി ഏറ്റവും കൂടുതൽ സീറ്റുള്ളത് ശിവസേനയ്ക്കാണ്. 18 സീറ്റുകളാണ് ശിവസേനയ്ക്കുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകൾ നേടിയിരുന്നു. ലോക് ജൻ ശക്തി പാർട്ടി 6, പഞ്ചാബിലെ അകാലി ദൾ 2, അപ്‌നാ ദൾ 2, അണ്ണാ ഡിഎംകെ, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, എൻഡിപിപി, എ ജെ എസ് യു എന്നിവർക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു.

യുപിഎയ്ക്ക് ലഭിച്ചത് ആകെ 90 സീറ്റ്. അതിൽ ഭൂരിഭാഗവും കോൺഗ്രസിന് തന്നെ. 52 സീറ്റുകൾ, സ്റ്റാലിന്റെ ഡിഎംകെ 23. എൻസിപി 3, മുസ്ലിം ലീഗ് 3, ജനതാദൾ സെക്കുലർ, കേരള കോൺഗ്രസ് എം, ആർഎസ്പി, ജാർഖണ്ഡ് മുക്തി മോർച്ച, വിസികെ എന്നിവർക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു. തൃണമൂൽ കോൺഗ്രസ് 22, ബിഎസ്പി 10, എസ് പി 5 , വൈ എസ് ആർ കോൺഗ്രസ് 22, ടിഡിപി 3, ബിജെഡി12, ബിആർഎസ് 9, സിപിഐഎം 3, സിപിഐ 2 എന്നിങ്ങനെയായിരുന്നു മറ്റുകക്ഷികളുടെ കക്ഷിനില.

Related Stories

No stories found.
logo
Reporter Live
www.reporterlive.com