ധ്യാനത്തിനിടെ കന്യാകുമാരിയിൽ സൂര്യോദയം ആസ്വദിച്ച് പ്രധാനമന്ത്രി

ധ്യാനത്തിനൊരു ഇടവേളയെടുത്താണ് പ്രധാനമന്ത്രി സൂര്യോദയം ആസ്വദിക്കാനിറങ്ങിയത്

ധ്യാനത്തിനിടെ കന്യാകുമാരിയിൽ സൂര്യോദയം ആസ്വദിച്ച് പ്രധാനമന്ത്രി
dot image

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയിൽ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. ധ്യാനത്തിനൊരു ഇടവേളയെടുത്താണ് പ്രധാനമന്ത്രി സൂര്യോദയം ആസ്വദിക്കാനിറങ്ങിയത്.

തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂർ നീളുന്ന ധ്യാനമാണ് ആരംഭിച്ചത്. ഇന്നലെ വൈകീട്ട് കന്യാകുമാരി വിവേകാനന്ദ പാറയിൽ എത്തിയ മോദി ജൂണ് ഒന്നുവരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം.

സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില് ദര്ശനം നടത്തിയിരുന്നു. 45 മണിക്കൂര് നീണ്ടുനില്ക്കുന്ന ധ്യാനത്തിനു ശേഷം തിരുവള്ളൂര് പ്രതിമയും സന്ദര്ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്ഹിയിലേക്ക് തിരിക്കുക.

മോദിയുടെ ധ്യാനം പ്രതിപക്ഷ കക്ഷികൾ വലിയ രാഷ്ട്രീയായുധമാക്കുന്നുണ്ട്. അവസാനഘട്ട തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. ധ്യാനത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

റാലികളില് മോദിക്ക് ഇരട്ടസെഞ്ച്വറി; സെഞ്ച്വറി കടന്ന് പ്രിയങ്കയും രാഹുലും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us