ഭീമ കൊറേഗാവ് കേസ്; മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്‌ലാഖക്ക് ജാമ്യം

ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്
ഭീമ കൊറേഗാവ് കേസ്; മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്‌ലാഖക്ക് ജാമ്യം

ന്യൂഡൽഹി: 2018ൽ ഭീമ കൊറേഗാവ് അക്രമ കേസിൽ യുഎപിഎ ചുമത്തി വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്‌ലാഖക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 20 ലക്ഷം ജാമ്യ തുകയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ഡിസംബറിലെ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

യുഎപിഎ സെക്ഷൻ 15 പ്രകാരം ഗൗതം നവ്‌ലാഖ ഭീകരപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാൻ ഭൗതികമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ മുംബൈ ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവ് എൻഐഎ നവ്‌ലാഖയെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്റ്റേ ചെയ്തിരുന്നു. 2017 ഡിസംബർ 31 ന് പുനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്ക് ഭീമ കൊറേഗാവിൽ നടന്ന അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020 ഏപ്രിൽ 14 നാണ് പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ നവ്‌ലാഖയെ എൻഐഐ അറസ്റ്റ് ചെയ്തത്. തുടർന്ന് വാർധക്യ സഹജമായ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി വീട്ടു തടങ്കലിലാക്കി. എന്നാൽ കേസ് നീളുകയാണെന്നും ജാമ്യത്തിന് തനിക്ക് അർഹതയുണ്ടന്നും കാണിച്ച് നവ്‌ലാഖ വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു.

ഭീമ കൊറേഗാവ് കേസ്; മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്‌ലാഖക്ക് ജാമ്യം
വാരാണസിയിൽ മോദി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com