നഗ്ന വീഡിയോ ചിത്രീകരണം; സ്ത്രീയ്ക്കും പുരുഷനും അഭിമാനം ഒരുപോലെയെന്ന് കോടതി

ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു
നഗ്ന വീഡിയോ ചിത്രീകരണം; സ്ത്രീയ്ക്കും പുരുഷനും അഭിമാനം ഒരുപോലെയെന്ന് കോടതി

ബെംഗളൂരു: യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെ ബാധകമാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വിലയിരുത്തി. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് ജാമ്യഹർജി നൽകിയത്.

പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്‌പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. നഗ്നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും. കേസിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

നഗ്ന വീഡിയോ ചിത്രീകരണം; സ്ത്രീയ്ക്കും പുരുഷനും അഭിമാനം ഒരുപോലെയെന്ന് കോടതി
രാജ്യം നാലാഘട്ട വോട്ടെടുപ്പിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കടം വാങ്ങിയ പണം തിരിച്ചു നൽകാൻ താമസിച്ചതിനാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഏപ്രിൽ 21-നാണ് സംഭവം നടക്കുന്നത്. പ്രതികൾ യുവാവിന്റെ സുഹൃത്തുക്കളാണ്.

യുവാവിനെ സൊന്നെനഹള്ളിയിൽ പ്രതികളിലൊരാളുടെ താമസസ്ഥലത്ത് കൊണ്ടുപോയി നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മെയ് അഞ്ചിനകം പണം തന്നില്ലെങ്കിൽ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, തൊട്ടടുത്ത ദിവസം യുവാവ് പുട്ടെനഹള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com