അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു; ക്രൂരകൃത്യം ചെയ്തത് 30 ലക്ഷം തട്ടിയെടുക്കാനെന്ന് ദത്തുപുത്രൻ

മുപ്പത് ലക്ഷം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ 24 കാരനായ ദത്തുപുത്രൻ അറസ്റ്റിൽ.

dot image

ഗ്വാളിയർ: മുപ്പത് ലക്ഷം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ 24 കാരനായ ദത്തുപുത്രൻ അറസ്റ്റിൽ. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദീപക് പച്ചൗരി (24) അറസ്റ്റിലായത്. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുർ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഉഷയും ഭർത്താവായ ഭുവേന്ദ്ര പച്ചൗരിയും 23 വർഷം മുൻപാണ് ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു.

കൊലപ്പെടുത്തിയതിന് ശേഷം വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ച അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ദീപക് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തെ തുടർന്ന് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ പൊലീസിനു സംശയമുണ്ടായിരുന്നു.

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് പോരാടും: യെദിയൂരപ്പ

ഓഹരി വിപണിയിൽ ദീപക്കിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ മനസ്സിലായ പൊലീസ് സംശയം തോന്നി വീട്ടിൽ പരിശോധന നടത്തി. അന്വേഷണത്തിൽ ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ചുപണിതതായി ശ്രദ്ധയിൽപ്പെട്ടു. കുഴിച്ചു നോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ദീപക്കിനെ കസ്റ്റഡിയിലെടുത്തു. പ്രതി തന്നെയാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

dot image
To advertise here,contact us
dot image