അമ്മയെ വെടിവെച്ചും ഭാര്യയയെ വെട്ടിയും മക്കളെ എറിഞ്ഞും കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു

മൂന്ന് മക്കളെ വീടിന്റെ മേല്ക്കൂരയില് നിന്ന് എറിഞ്ഞാണ് കൊലപ്പെടുത്തിയത്

dot image

ലക്നൗ: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് കുടുംബത്തെ കൂട്ടമായി കൊല ചെയ്ത് ആത്മഹത്യ ചെയ്തു. ലഖ്നൗവില് നിന്ന് 90 കിലോമീറ്റര് അകലെയുള്ള സീതാപൂരിലെ രാംപൂര് മഥുരയിലെ പാല്ഹാപൂര് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മയക്കുമരുന്നിന് അടിമയും മദ്യപാനിയുമായ അനുരാഗ് സിംഗ് (42) പല്ഹാപൂരിലെ വീട്ടില് വച്ച് ജീവനൊടുക്കുന്നതിന് മുമ്പാണ് തന്റെ കുടുംബത്തെ മുഴുവന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ പ്രിയങ്കയെ (40) കത്തി കൊണ്ട് വെട്ടിവീഴ്ത്തുന്നതിന് മുമ്പ് അമ്മ സാവിത്രിയെ (65) വെടിവച്ചു കൊന്നു. തുടര്ന്ന് 12, 9, 6 വയസ്സ് പ്രായമുള്ള മൂന്ന് മക്കളെ വീടിന്റെ മേല്ക്കൂരയില് നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് ഇയാള് സ്വയം വെടിവെച്ച് മരിച്ചു. വിവിധ ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില് ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു.

16കാരിയുമായുള്ള കല്യാണം മുടങ്ങി, പെണ്കുട്ടിയെ കഴുത്തറുത്ത് തലയുമായി കടന്നയാള് മരിച്ച നിലയില്

പുനരധിവാസ കേന്ദ്രത്തില് പ്രവേശിപ്പിക്കണമെന്ന ആവശ്യം ആവര്ത്തിച്ചതിനെ തുടര്ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില് വാക്കേറ്റമുണ്ടായി. വാക്കുതര്ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള് കൊടുംക്രൂരമായി എല്ലാവരേയും കൊന്നത്. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോകുമ്പോള് ഗ്രാമവാസികളുടെ വലിയൊരു സംഘം വീടിന് പുറത്ത് തടിച്ചുകൂടി. കൊപാതകത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസും ഫോറന്സിക് സംഘവും അറിയിച്ചു. വിശദമായ അന്വേഷണം പൂര്ത്തിയായ ശേഷം സംഭവത്തില് കേസെടുക്കുമെന്ന് മുതിര്ന്ന പൊലീസ് ഓഫീസര് ചക്രേഷ് മിശ്ര പറഞ്ഞു.

dot image
To advertise here,contact us
dot image