തിരഞ്ഞെടുപ്പിന് മുൻപ് പരിശോധന: 110 കോടി രൂപയും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് കമ്മീഷൻ

മെയ് 13 മുതൽ നാല് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്
തിരഞ്ഞെടുപ്പിന് മുൻപ് പരിശോധന: 110 കോടി രൂപയും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് കമ്മീഷൻ

ജാർഖണ്ഡ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ജാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 കോടി രൂപയും മദ്യവും മയക്കുമരുന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിന് ശേഷമാണ് ജാർഖണ്ഡിൽ നിന്ന് പണവും മറ്റ് വസ്തുകളും കണ്ടു പിടിച്ചതെന്ന് ജാർഖണ്ഡ് ചീഫ് ഇലക്ടറൽ ഓഫീസർ കെ രവി കുമാർ പറഞ്ഞു.

ജാർഖണ്ഡ് മന്ത്രി അലംഗീർ ആലമിൻ്റെ വീട്ടുജോലിക്കാരൻ്റെ വീട്ടിൽ നിന്ന് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ തിങ്കളാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളിൽ 35 കോടിയോളം രൂപ കണ്ടെടുത്തിയിരുന്നു.

ജാർഖണ്ഡിൽ നിന്ന് ഇതുവരെയുള്ള പിടിച്ചെടുത്തതിൽ വെച്ച് ഏറ്റവും ഉയർന്ന തുകയാണിത്. 2019ൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തിരുന്നത്. മെയ് 13 മുതൽ നാല് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് പരിശോധന: 110 കോടി രൂപയും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് കമ്മീഷൻ
ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

Related Stories

No stories found.
logo
Reporter Live
www.reporterlive.com