'ആ ട്രാക്ക് ജോഗിംഗിനുള്ളതല്ല'; മിലിന്ദ് സോമനും പ്യൂമക്കും വിമര്‍ശനം, വൈറല്‍ പരസ്യം വിവാദത്തില്‍

ദയവായി ഈ പരസ്യത്തിന് ഒരു മറുപടി നൽകണമെന്നും അനന്ത് രൂപനഗുഡി പറഞ്ഞു
'ആ ട്രാക്ക് ജോഗിംഗിനുള്ളതല്ല'; മിലിന്ദ് സോമനും പ്യൂമക്കും വിമര്‍ശനം, വൈറല്‍ പരസ്യം വിവാദത്തില്‍

ഡൽഹി : സ്‌പോർട്‌സ് വെയർ നിർമാതാക്കളായ പ്യൂമയുടെ പരസ്യത്തിനെതിരെ ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസർ അനന്ത് രൂപനഗുഡി. മിലിന്ദ് സോമന്‍ റെയിൽവേ ട്രാക്കുകൾക്ക് കുറുകെ ഓടുന്ന പരസ്യത്തിനെതിരെയാണ് അനന്ത് രൂപനഗുഡി രം​ഗത്ത് എത്തിയിരിക്കുന്നത്. ട്രാക്കുകൾ ജോഗിംഗിന് വേണ്ടിയുള്ളതല്ലെന്ന് പറഞ്ഞ് അദ്ദേഹം കമ്പനിയെ വിമര്‍ശിക്കികയും ചെയ്തു. പരസ്യത്തിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചു.

വൈറൽ പരസ്യം ആരംഭിക്കുന്നത് ഒരു കാടിൻ്റെ ശാന്തമായ പക്ഷി-കാഴ്ചയിലൂടെയാണ്. ഫ്രെയിം പിന്നീട് മിലിന്ദ് സോമനിലേക്ക് മാറുന്നു, അദ്ദേഹം വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ ജോഗിംഗ് ചെയ്യുന്നത് കാണാം. ഒരു റെയിൽവേ ട്രാക്കിൽ ജോഗിംഗ് തുടരുന്നു, ഒരു തുരങ്കം മുറിച്ചുകടക്കുമ്പോൾ മിലിന്ദ് വിയർക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

“ഈ പരസ്യത്തിൽ ഒരു പ്രശ്‌നമുണ്ട്, റെയിൽവേ ട്രാക്കുകൾ ജോഗിംഗിന് വേണ്ടിയുള്ളതല്ല, അതിൽ അതിക്രമിച്ചുകടക്കുന്നതായി കണക്കാക്കുന്നു. ഈ പരസ്യം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഇത് പരിശോധിക്കണമായിരുന്നു' എക്‌സിൽ റെയിൽവേ മന്ത്രാലയത്തെയും പ്യൂമയെയും ടാഗ് ചെയ്തുകൊണ്ട് രൂപനഗുഡി കുറിച്ചു. ദയവായി ഈ പരസ്യത്തിന് ഒരു മറുപടി നൽകണമെന്നും അനന്ത് രൂപനഗുഡി പറഞ്ഞു. രൂപനഗുഡിയുടെ പോസ്റ്റിന് പിന്നാലെ ഒരു വിഭാഗം ഉപയോക്താക്കൾ പരസ്യത്തെ പിന്തുണച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായി. പരസ്യത്തെ പിന്തുണച്ചും എതിര്‍ത്തും മറുപടികൾ സജീവമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com