അമേഠിയില് കോണ്ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള് തകര്ത്തു; 'ബിജെപി ഗുണ്ടകള്' എന്ന് കോണ്ഗ്രസ്

പ്രദേശവാസികളുടെ വാഹനങ്ങള്ക്കും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.

dot image

അമേഠി: അമേഠിയില് കോണ്ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്ട്ടി ഓഫീസിന് പുറത്ത് പാര്ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള് അക്രമികള് തല്ലിത്തകര്ത്തു. ജില്ലാ യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് ശുഭം സിങ്ങിനെയും അജ്ഞാതര് മര്ദ്ദിച്ചു. 'ബിജെപി ഗുണ്ടകള്'ആണ് ആക്രമണം നടത്തിയതെന്ന് കോണ്ഗ്രസ് എക്സില് കുറിച്ചു.

പ്രദേശവാസികളുടെ വാഹനങ്ങള്ക്കും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള് പൊലീസ് കാഴ്ചക്കാരായി നിന്നു. അമേഠിയില് ബിജെപി ദയനീയമായി തോല്ക്കുമെന്നതിന് ഈ സംഭവം ഉദാഹരണമാണ്. സ്മൃതി ഇറാനി പരാജയഭീതിയിലെന്നും കോണ്ഗ്രസ് പ്രതികരിച്ചു.

സംഭവത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും നിലവില് അന്വേഷണം നടക്കുകയാണെന്നും അമേഠി എസ്പി എളമരന് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് ഈ ആരോപണങ്ങള് അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി ജില്ലാ ഘടകം മേധാവി ദുര്ഗേഷ് ത്രിപാഠി പറഞ്ഞു. കോണ്ഗ്രസ് നേതാക്കള് നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image