പൂഞ്ച് ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

അഞ്ച് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു
പൂഞ്ച് ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു. ഗുരുതര നിലയിലായിരുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അഞ്ച് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

പൂഞ്ച് സുരാന്‍കോട്ടിലെ സനായ് ഗ്രാമത്തിനടുത്ത് വെച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.

വ്യേമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു. സൈന്യം തിരച്ചില്‍ തുടരുകയാണ്. വാഹനങ്ങള്‍ ഷാഹ്‌സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com