'99.9 ശതമാനവും താന്‍ തന്നെ മത്സരിക്കും, അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കും; ബ്രിജ് ഭൂഷന്‍

'99.9 ശതമാനവും താന്‍ തന്നെ മത്സരിക്കും, അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കും; ബ്രിജ് ഭൂഷന്‍

കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി ബിജെപി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍

ലക്‌നൗ: കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി ബിജെപി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍. മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി ഞാന്‍ തന്നെയാണ്. പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താന്‍ തന്നെയായിരിക്കും ഇവിടെ മത്സരിക്കുകയെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ തവണ രണ്ടര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ വലിയ വിവാദത്തിലായ ബിജെപി നേതാവായിരുന്നു ബ്രിജ്ഭൂഷണ്‍. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരുന്നത്

ബ്രിജ് ഭൂഷണിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒളിമ്പിക്സ് മെഡൽ ജേതാവായ സാക്ഷി മാലിക്കും സംഘവും ഡൽഹിയിൽ സമരം നടത്തിയിരുന്നത്. തങ്ങളുടെ പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ വില കാണുന്നില്ലെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പറഞ്ഞു പ്രതിഷേധ സൂചകമായി സാക്ഷി മാലിക്ക് ഷൂ അഴിച്ച് വെച്ച് കരിയർ അവസാനിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്ന് സമരത്തിന് നേതൃത്വം നൽകിയിരുന്ന വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജരംഗ് പുനിയയും തങ്ങൾക്ക് കിട്ടിയ ഖേല്‍രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ കേന്ദ്ര സർക്കാരിന് തിരിച്ചു നൽകിയ സാഹചര്യവും ഉണ്ടായിരുന്നു.

ബജരംഗ് പുനിയ,വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്
ബജരംഗ് പുനിയ,വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്

ഉത്തര്‍പ്രദേശിലെ ബിജെപി എംപിയായ ബ്രിജ്ഭൂഷണ്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ വരെ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് ഉത്തര്‍പ്രദേശില്‍ ഏത് രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനമുണ്ട്. കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും വ്യക്തമായ സ്വാധീനമുള്ള ബ്രിജ് ഭൂഷൺ ഈ പ്രദേശത്തെ ബിജെപിയുടെ പ്രധാന ശക്തിയാണ്.

'99.9 ശതമാനവും താന്‍ തന്നെ മത്സരിക്കും, അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കും; ബ്രിജ് ഭൂഷന്‍
ആംആദ്മി തലസ്ഥാനത്ത് ജീവൻ മരണ പോരാട്ടത്തിൽ; പാർട്ടി എംപി ലണ്ടനിൽ എന്തെടുക്കുകയാണ് ?
logo
Reporter Live
www.reporterlive.com