തകര്‍ന്നുതരിപ്പണമായി ബൈജു രവീന്ദ്രന്‍; ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും ഇന്നത്തെ ആസ്തി പൂജ്യം

2011 ല്‍ സ്ഥാപിതമായ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് 2022 ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ട് ആപ്പ് ആയി മാറുകയായിരുന്നു.
തകര്‍ന്നുതരിപ്പണമായി ബൈജു രവീന്ദ്രന്‍; ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും ഇന്നത്തെ ആസ്തി പൂജ്യം

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് 17,545 കോടിയുടെ ആസ്തിയുമായി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തി. അടുത്തിടെ പുറത്തിറക്കിയ ഫോബ്സ് ബില്യണയര്‍ സൂചിക 2024 അനുസരിച്ച് രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബൈജു രവീന്ദ്രന്‍ അടക്കം കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഉണ്ടായിരുന്ന നാല് പേരാണ് പുറത്തായത്.

തകര്‍ന്നുതരിപ്പണമായി ബൈജു രവീന്ദ്രന്‍; ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും ഇന്നത്തെ ആസ്തി പൂജ്യം
മലയാളികളിലെ ശതകോടീശ്വരന്മാരില്‍ എം എ യൂസഫലി ഇക്കുറിയും ഒന്നാമത്; ഇടം നേടി മലയാളി വനിതയും

2011 ല്‍ സ്ഥാപിതമായ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് 2022 ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ട് ആപ്പ് ആയി മാറുകയായിരുന്നു. എന്നാല്‍ വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസും സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും ബൈജൂസിനെ തളര്‍ത്തുകയായിരുന്നു.

തകര്‍ന്നുതരിപ്പണമായി ബൈജു രവീന്ദ്രന്‍; ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും ഇന്നത്തെ ആസ്തി പൂജ്യം
രാഹുല്‍ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തി; കൈവശം 55,000 രൂപയും സേവിംഗ്‌സ് അക്കൗണ്ടില്‍ 26 ലക്ഷം രൂപയും

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ചൈനയിലാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് രാജ്യത്തിന് 133 ശതകോടീശ്വരന്മാരെ നഷ്ടപ്പെട്ടുവെന്നത് ആശങ്കയോടെയാണ് രാജ്യം കാണുന്നത്. യുഎസില്‍ എട്ട് സംരംഭകര്‍ക്കാണ് ശതകോടീശ്വരന്‍ പദവി നഷ്ടപ്പെട്ടതെങ്കില്‍ ജപ്പാനില്‍ ആറ് പേരും റഷ്യയില്‍ അഞ്ച് പേരും പട്ടികയില്‍ നിന്നും പുറത്തായി.

ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് സമ്പന്നരില്‍ ഒന്നാമന്‍. 23,000 കോടി ഡോളറിന്റെ സ്വത്താണ് കൈവശമുള്ളത്. രണ്ടാം സ്ഥാനത്ത് ഇലോണ്‍ മസ്‌കും മൂന്നാം സ്ഥാനത്ത് ജെഫ് ബെസോസുമാണ്. ഇന്ത്യയില്‍ അതി സമ്പന്നന്‍ മുകേഷ് അംബാനിയാണ്. 11,600 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോക റാങ്കിംഗില്‍ 17 ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com