'വഞ്ചനയിൽ ഞെട്ടി'; തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിവിട്ടു, ബിജെപി എംപി കോൺഗ്രസില് ചേർന്നു

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അജയ് നിഷാദിനോട് പരാജയപ്പെട്ട ഡോ രാജ്ഭൂഷൺ ചൗധരിക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയത്

dot image

പട്ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് പാർട്ടിയില്നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് സീറ്റ് നിഷേധിച്ചതിനെ തുടര്ന്നാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയിൽ നിഷാദ് പറഞ്ഞു.

'ബഹുമാനപ്പെട്ട @JPNadda ജീ, @BJP4ഇന്ത്യ, വഞ്ചനയിൽ ഞെട്ടി, പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു', നിഷാദ് എക്സിൽ കുറിച്ചു. രാജിക്ക് മുമ്പ് തൻ്റെ എക്സ് അക്കൗണ്ടിൽ നിന്ന് 'മോദി കാ പരിവാർ' ടാഗ് നീക്കം ചെയ്യുകയും ചെയ്തു.

2014 മുതൽ മുസാഫർപൂരിൽ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,09,988 വോട്ടുകൾക്ക് അജയ് നിഷാദിനോട് പരാജയപ്പെട്ട ഡോ രാജ്ഭൂഷൺ ചൗധരിക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയത്.

dot image
To advertise here,contact us
dot image