'അന്വേഷണം കൂടാതെ ജനങ്ങളെ ജയിലിലിടുകയാണ്,ഇതാണ് കലിയു​ഗത്തിലെ അമൃതകാലം'; മോദിക്കെതിരെ മെഹ്ബൂബ മുഫ്തി

അമൃതകാലം എന്ന വിശേഷണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോ​ഗിക്കുന്നതാണ്. ഇന്ത്യ ഇപ്പോൾ സുവർണകാലത്താണെന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം അത് ഉപയോ​ഗിക്കാറുള്ളത്.
'അന്വേഷണം കൂടാതെ ജനങ്ങളെ ജയിലിലിടുകയാണ്,ഇതാണ് കലിയു​ഗത്തിലെ അമൃതകാലം'; മോദിക്കെതിരെ മെഹ്ബൂബ മുഫ്തി

ഡൽഹി: രാം ലീല മൈതാനത്തു നടക്കുന്ന ഇൻഡ്യ മഹാറാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. യാതൊരു അന്വേഷണവും കൂടാതെ കേന്ദ്രസർക്കാർ ജനങ്ങളെ ജയിലിലിടുകയാണെന്നും ഇത് കലിയു​ഗത്തിലെ അമൃതകാലമാണെന്നും അവർ വിമർശിച്ചു. താനടക്കമുള്ള ജമ്മു കശ്മീരിലെ മുതിർന്ന നേതാക്കൾ വീട്ടുതടങ്കലിലാണെന്നും മെഹ്ബൂബ പറഞ്ഞു.

'ഇന്ന് രാജ്യം ഏറ്റവും പ്രയാസമേറിയ സമയത്തിലൂടെ കടന്നുപോകുകയാണ്. യാതൊരു അന്വേഷണവും കൂടാതെ തന്നെ ജനങ്ങളെ ജയിലിലടയ്ക്കുന്നു. ഇതാണ് കലിയു​ഗത്തിലെ അമൃതകാലം. ഒമർ ഖാലിദിനെക്കുറിച്ചോ മുഹമ്മദ് സുബൈറിനെക്കുറിച്ചോ ഞാൻ പറയുന്നില്ല. നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. എനിക്കിതിലൊട്ടും അതിശയമില്ല. ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഞാനും വീട്ടു തടങ്കലിലാണ്. നിയമം ലംഘിക്കുന്നവർ രാജ്യ​ദ്രോഹികളാണ്'. മെഹ്ബൂബ മുഫ്തി പറഞ്ഞു,

അമൃതകാലം എന്ന വിശേഷണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോ​ഗിക്കുന്നതാണ്. ഇന്ത്യ ഇപ്പോൾ സുവർണകാലത്താണെന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം അത് ഉപയോ​ഗിക്കാറുള്ളത്. സ്വാതന്ത്ര്യലബ്ധിയുടെ 100ാം വാർഷികം വരെയുള്ള 25 വർഷക്കാലം എന്നതിനെയാണ് മോദി അമൃതകാലം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഇക്കാലയളവ് ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്തിന് സുവർണകാലമാകും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിനെയാണ് മെഹ്ബൂബ മുഫ്തി കലിയു​ഗത്തിലെ അമൃതകാലം എന്ന പരാമർശം കൊണ്ട് തിരിച്ചടിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com