ജമ്മുകശ്മീരില് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; 10 മരണം

രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്

dot image

ശ്രീനഗര്: ജമ്മുകശ്മീരില് വാഹനാപകടത്തില് പത്ത് പേര് മരിച്ചു. ജമ്മു-ശ്രീനഗര് ദേശീയപാതയില് റംബാനില് ഇന്ന് രാവിലെയായിരുന്നു സംഭവം. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.

300 മീറ്റര് താഴ്ചയുള്ള മലയിടുക്കിലേക്ക് വാഹനം മറിയുകയായിരുന്നു. പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര് റോഡ് സുരക്ഷാ സംഘം എന്നിവര് അപകട വിവരമറിഞ്ഞയുടന് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള് വിലയിരുത്തി.

dot image
To advertise here,contact us
dot image