മഹാവികാസ് അഘാഡിയ്ക്ക് ഒപ്പമില്ല; ഒറ്റയ്ക്ക് മത്സരിക്കും, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിബിഎ

എട്ട് സീറ്റുകളില്‍ നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മഹാവികാസ് അഘാഡിയ്ക്ക് ഒപ്പമില്ല; ഒറ്റയ്ക്ക് മത്സരിക്കും, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിബിഎ

മുംബൈ: മഹാവികാസ് അഘാഡിയില്‍ ചേരാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് വഞ്ചിത് ബഹുജന്‍ അഘാഡി. ഒമ്പത് സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന് വിബിഎ അറിയിച്ചു. എട്ട് സീറ്റുകളില്‍ നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രകാശ് അംബേദ്കര്‍ അകോലയിലാണ് മത്സരിക്കുന്നത്.

നാഗ്പൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുണ്ടാവുമെന്നും വിബിഎ വ്യക്തമാക്കി. രാംടെക്കിലെ സ്ഥാനാര്‍ത്ഥിയെ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഒബിസി ഫെഡറേഷന്‍, മറാഠാ കമ്മ്യൂണിറ്റി തുടങ്ങിയ സമുദായ അടിസ്ഥാനത്തിലുള്ള സംഘടനകളുമായി കൈകോര്‍ക്കും. സഖ്യത്തില്‍ മനോജ് ജാരന്‍ഗെ പാട്ടീലിനെ പരിഗണിക്കാന്‍ എംവിഎ തയ്യാറായിട്ടില്ലെന്നും അംബേദ്കര്‍ ആരോപിച്ചു. എംവിഎ തങ്ങളുടെ രാജവംശ രാഷ്ട്രീയം സംരക്ഷിക്കാന്‍ വിബിഎയെ ഉപയോഗിക്കുകയാണെന്നും പ്രകാശ് അംബേദ്കര്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com