ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്ക്ക് ഇറച്ചിയും മീനും നല്കി; യുവതിക്കെതിരെ കേസ്

മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ ക്ഷേത്ര പരിസരം അശുദ്ധമാക്കിയെന്നാണ് പരാതി.

ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്ക്ക് ഇറച്ചിയും മീനും നല്കി; യുവതിക്കെതിരെ കേസ്
dot image

മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്ക്ക് മാംസം നല്കിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. മഹാലക്ഷ്മി ക്ഷേത്രപരിസരത്തെ നായ്ക്കള്ക്ക് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്കിയെന്നാരോപിച്ചാണ് രണ്ട് യുവതികള്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹിക പ്രവര്ത്തകയായ ഷീലാ ഷായുടെ പരാതിയില് നന്ദി ബലേക്കര്, പല്ലവി പട്ടീല് എന്നിവര്ക്കെതിരെയാണ് കേസ്.

മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ ക്ഷേത്ര പരിസരം അശുദ്ധമാക്കിയെന്നാണ് പരാതി. തെരുവുപട്ടികള്ക്കും പൂച്ചകള്ക്കും ഇറച്ചിയും മീനും നല്കിയെന്നാണ് നന്ദിനി ബലേക്കറിനെതിരായ പരാതിയെങ്കില് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പല്ലവി പട്ടീലിനെതിരായ പരാതി.

തുടര്ന്ന് രണ്ട് പൊലീസുകാരെയും ഒരു വെറ്ററിനറി ഓഫീസറെയും ഉള്പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും നായ്ക്കള്ക്ക് ഇറച്ചി കൊടുക്കരുതെന്ന് നിര്ദേശം നല്കുകയും ചെയ്തിരുന്നു. എന്നാല് നിര്ദേശം മുഖവിലക്കെടുക്കാതെ വന്നതോടെയാണ് ഗംവേദി പൊലീസ് കേസെടുത്തത്.

വിശ്വാസികള് ക്ഷേത്ര ദര്ശനത്തിന് ക്യൂ നില്ക്കുന്ന സ്ഥലത്തുള്പ്പെടെ നന്ദിനി സ്ഥിരമായി നായ്ക്കള്ക്ക് മാംസം നല്കുമെന്ന് പരാതിയില് ആരോപിക്കുന്നു. ഒരു സ്ഥലത്ത് വെച്ച് മാംസം നല്കാന് നന്ദിനിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല് മാംസം പലയിടങ്ങളിലായി എറിഞ്ഞുകൊടുക്കുകയാണെന്നും പരാതിയില് ഉന്നയിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image