ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംറോഹയില്‍ സ്ഥാനാര്‍ത്ഥിയാവും

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംറോഹയില്‍ സ്ഥാനാര്‍ത്ഥിയാവും

ബിഎസ്പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് ജോഡോ യാത്രയില്‍ പലപ്പോഴായി ഡാനിഷ് അലി പങ്കാളിയായിരുന്നു.

ന്യൂഡല്‍ഹി: ബിഎസ്പിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംറോഹ എംപി ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലവില്‍ പ്രതീനിധീകരിക്കുന്ന അംറോഹ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും ഡാനിഷ് അലി.

ബിഎസ്പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് ജോഡോ യാത്രയില്‍ പലപ്പോഴായി ഡാനിഷ് അലി പങ്കാളിയായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.

ഡാനിഷ് അലി എംപിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ബിഎസ്പിയെ പ്രേരിപ്പിച്ചത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെയും ഇന്‍ഡ്യ മുന്നണിയെയും പിന്തുണച്ചതാണെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ബിജെപി അംഗം രമേശ് ബിദുഡി ഡാനിഷ് അലിക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതും ബിഎസ്പിയെ ചൊടിപ്പിച്ചെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com