'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി

താൻ പറയുന്ന 'ശക്തി' മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തി
'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. 'ശക്തി' പരാമർശം മോദി വളച്ചൊടിക്കുന്നു. താൻ പറയുന്ന 'ശക്തി' മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തി. എന്നാൽ രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി കൈയടക്കി വച്ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ഗാന്ധി രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നുവെന്നും കുറ്റപ്പെടുത്തി. മോദി സർക്കാർ രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യാ ബ്ലോക്കിന്റെ പ്രകടനപത്രികയില്‍ 'ശക്തി' അവസാനിപ്പിക്കുന്നു എന്ന് പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞതിനെതിരെ നേരത്തെ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. രാജ്യം പൈശാചിക ശക്തി അല്ലെങ്കില്‍ ദൈവിക ശക്തി ആണോ എന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. രാഹുല്‍ ഗാന്ധി പൈശാചിക ശക്തിയെ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി അസ്വസ്ഥനാണ്, ബിജെപി അടിസ്ഥാനരഹിതമായ വിഷയങ്ങളാണ് സംസാരിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ പ്രതികരണം.

'ശക്തി' പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രതിപക്ഷമായ ഇന്‍ഡ്യ മുന്നണി 'ഹിന്ദു ശക്തിയെ' തുടച്ച് മാറ്റാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. 'ഇന്‍ഡ്യാ മുന്നണി അവരുടെ പ്രകടന പത്രികയില്‍ അവര്‍ ശക്തിക്കെതിരെ പോരാടുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നെ സംബന്ധിച്ച് എല്ലാ അമ്മമാരും പെണ്‍മക്കളും സഹോദരിമാരും ശക്തിയുടെ പ്രതീകമാണ്. ഞാന്‍ അവരെ ശക്തിയുടെ പ്രതീകമായി ആരാധിക്കുന്നു. ഞാന്‍ ഭാരത് മാതയെ ആരാധിക്കുന്നു. പ്രതിപക്ഷ മുന്നണിയുടെ പ്രകടനപത്രികയും ശക്തിയെ അവസാനിപ്പിക്കാനുള്ളതാണ്. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. സ്ത്രീശക്തിക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം വരെ ത്യജിക്കാന്‍ ഒരുക്കമാണെ'ന്നായിരുന്നു തെലങ്കാനയിലെ ജഗ്തിയാലില്‍ നടന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com