അശ്ശീല കമൻ്റിൽ പ്രതികരിച്ച് നടി തൃഷ;നിയമനടപടി സ്വീകരിക്കാനൊരുങ്ങി താരം

കടുത്ത നടപടിക്കൊരുങ്ങി സിനിമാ സംഘടനകൾ
അശ്ശീല കമൻ്റിൽ പ്രതികരിച്ച് നടി തൃഷ;നിയമനടപടി സ്വീകരിക്കാനൊരുങ്ങി താരം

ചെന്നൈ: തനിക്കെതിരായ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി തമിഴ് നടി തൃഷ. നടിക്കെതിരെയുള്ള ആക്ഷേപ കമൻ്റുകൾ വ്യാപകമായി സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് താരത്തിൻ്റെ തീരുമാനം.

തമിഴ്നാട്ടിലെ സേലം ജില്ലയിലുളള എഐഎഡിഎംകെ പാർട്ടി അം​ഗമാണ് തൃഷക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയത്. "ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലെയും ആളുകൾ എന്തും പറയുന്നതും മനസ്സിൽ നിന്ദ്യതയോടെ മാത്രം സംസാരിക്കുന്ന ആളുകളെ വീണ്ടും വീണ്ടും കാണുന്നത് വെറുപ്പുതോന്നിക്കുന്നു. ഇതിനെതിരെ ഉറപ്പായും കർശനമായ നടപടികൾ സ്വീകരിക്കു' മെന്നായിരുന്നു തൃഷയുടെ കമൻ്റ്.

നിരവധി സിനിമാ സംഘടനകൾ പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. "ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്നുള്ള ഒരാളിൽ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്",എന്നായിരുന്നു നടൻ കസ്തൂരി ശങ്കർ പറഞ്ഞത്. "ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാൽ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്"എന്നായിരുന്നു നിർമ്മാതാവായ അദിതി രവീന്ദ്രനാഥിൻ്റെ കമൻ്റ്.

അശ്ശീല കമൻ്റിൽ പ്രതികരിച്ച് നടി തൃഷ;നിയമനടപടി സ്വീകരിക്കാനൊരുങ്ങി താരം
'പണ്ടാരം കാണുന്നില്ലല്ലോ......' വിദ്യാബാലന്റെ തകർപ്പൻ മലയാളം റീൽ

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയിൽ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com