
ചെന്നൈ: ഡിഎംകെ സർക്കാർ ദേശീയഗാനത്തെ അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി. നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോട് അനുബന്ധിച്ചാണ് വിവാദം. സര്ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള് തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്ക്കണമെന്ന തമിഴ്നാട് ഗവര്ണര് ആര് എന് രവിയുടെ ആവശ്യം തള്ളി കളഞ്ഞുവെന്നും ഡിഎംകെ ദേശവിരുദ്ധരാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ ഗവർണറും ബിജെപിയും തമിഴ് ഭാഷയെയും സംസ്ഥാനത്തെയുമാണ് അപമാനിച്ചത് എന്നാണ് ഡിഎംകെ മറുപടി നൽകിയിരിക്കുന്നത്.
വർഷങ്ങളായി 'തമിഴ് തായ് വാഴ്ത്തും' ഗാനം ചൊല്ലിയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. എന്നാൽ നിയമസഭയെ അഭിസംബോധന ചെയ്യുന്നതിൻ്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കണമെന്ന് സർക്കാരിന് ഗവർണർ ആർഎൻ രവി നിർദ്ദേശം നൽകിയിരുന്നു. ഈ ആവശ്യം തള്ളിയതിലൂടെ സർക്കാർ ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു.
അശോക് ചവാൻ ബിജെപിയിലേക്ക് തന്നെ; സ്ഥിരീകരണംപിന്നാലെ ബിജെപിക്ക് മറുപടിയുമായി ഡിഎംകെയുമെത്തി. നയപ്രഖ്യാപനത്തിന് ശേഷം ദേശീയ ഗാനത്തിന് കാത്തുനിൽക്കാത്ത ഗവർണർ ഇറങ്ങിപോയതിലൂടെ ബിജെപിയുടെ ആരോപണം അപ്രസക്തമായെന്ന് ഡിഎംകെ സഖ്യം അറിയിച്ചു. അതേസമയം തമിഴ് ഭാഷയെ എതിർത്ത് ഗവർണർ സംസാരിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ബിജെപിയിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.