അശോക് ചവാൻ ബിജെപിയിലേക്ക് തന്നെ; സ്ഥിരീകരണം

ഇന്ന് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ബിജെപി ഓഫീസിലെത്തി പാർട്ടി അം​ഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അശോക് ചവാൻ ബിജെപിയിലേക്ക് തന്നെ; സ്ഥിരീകരണം

മുംബൈ: കോൺ​ഗ്രസ് വിട്ട മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം. ഇന്ന് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ബിജെപി ഓഫീസിലെത്തി പാർട്ടി അം​ഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കോൺ​ഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അശോക് ചവാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബാബാ സിദ്ദിഖ്, മിലിന്ദ് ദിയോറ എന്നിവർക്ക് പിന്നാലെ അശോക് ചവാനും പാർട്ടി വിട്ടത് കോൺ​ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ മൂലമാണ് ചവാൻ പാർട്ടി വിട്ടത്.

അശോക് ചവാന് പിന്നാലെ നിരവധി എംഎൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ചവാന് തൊട്ടുപിന്നാലെ മുൻ നിയമനിർമ്മാണ കൗൺസിൽ അംഗമായിരുന്ന അമർനാഥ് രാജൂർക്കർ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. അതിന് പിന്നാലെയാണ് 18 ഓളം എംഎൽഎമാർ രാജിവക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. നന്ദേഡിൽ നിന്നുള്ള ജിതേഷ് അന്തപുർകർ, മോഹൻ ഹംബാർഡെ, മാധവ്‌റാവു പവാർ, ലാത്തൂരിൽ നിന്നുള്ള അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ്, വിജയ് വഡേത്തിവാർ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായി കേൾക്കുന്നത്. ഒപ്പം ബാബ സിദ്ദിഖിൻ്റെ മകൻ സീഷൻ സിദ്ദിഖും അസ്ലം ഷെയ്ഖും എൻസിപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ വഡേത്തിവാർ, ഷെയ്ഖ്, അമിൻ പട്ടേൽ എന്നിവർ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ചവാന്റെ രാജിക്ക് പിന്നാലെ കോൺഗ്രസ് എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാ നിയമസഭാംഗങ്ങളുമായും സംസാരിക്കുകയും, തങ്ങൾ പാർട്ടിക്കൊപ്പമാണെന്ന് എല്ലാവരും ഉറപ്പ് നൽകിയതായി അവകാശപ്പെടുകയും ചെയ്തു. 'അവരിൽ ഒരാൾ പോലും എവിടെയും പോകില്ല. ബിജെപി തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതാണ്,' മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു.

അശോക് ചവാൻ ബിജെപിയിലേക്ക് തന്നെ; സ്ഥിരീകരണം
മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

Related Stories

No stories found.
logo
Reporter Live
www.reporterlive.com