തെലങ്കാനയില് ഇന്ഡ്യ മുന്നണി, 17ല് 10 സീറ്റ്, ബിആര്എസ്, ബിജെപി മൂന്ന്; ഇന്ത്യാ ടുഡേ സര്വേ ഫലം

എഐഎംഐഎം ഒരു സീറ്റിലും വിജയിക്കുമെന്നാണ് സര്വേ ഫലം.

dot image

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പില് തെലങ്കാനയില് ആകെയുള്ള 17ല് 10 സീറ്റ് ഇന്ഡ്യ മുന്നണിയിലെ കോണ്ഗ്രസ് നേടുമെന്ന് ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്' അഭിപ്രായ സര്വേ. ബിആര്എസ് മൂന്ന് സീറ്റുകളാണ് നേടുക. ബിജെപിയിലൂടെ എന്ഡിഎയും മൂന്ന് സീറ്റുകള് നേടും. എഐഎംഐഎം ഒരു സീറ്റിലും വിജയിക്കുമെന്നാണ് സര്വേ ഫലം.

കോണ്ഗ്രസ് 41.2 ശതമാനം വോട്ട് നേടും. കഴിഞ്ഞ തവണ കോണ്ഗ്രസിന് 29.8 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി 29.1 ശതമാനം വോട്ടാണ് നേടുക. 21.1 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്.

2019ല് 17ല് ഒമ്പത് സീറ്റുകളാണ് ബിആര്എസ് നേടിയത്. ബിജെപിക്ക് നാലും കോണ്ഗ്രസിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. ഡിസംബര് 15 മുതല് ജനുവരി 28വരെയാണ് സര്വേ നടത്തിയത്. എല്ലാ ലോക്സഭ സീറ്റുകളില് നിന്നുമായി 35,801 പേരില് നിന്നാണ് അഭിപ്രായം തേടിയത്.

dot image
To advertise here,contact us
dot image