മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 26 സീറ്റുകള്‍ നേടും, 22 സീറ്റ് എന്‍ഡിഎക്ക്; ഇന്ത്യാ ടുഡേ സര്‍വേ ഫലം

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്.
മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 26 സീറ്റുകള്‍ നേടും, 22 സീറ്റ് എന്‍ഡിഎക്ക്; ഇന്ത്യാ ടുഡേ സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ആകെയുള്ള 48 സീറ്റുകളില്‍ 26 സീറ്റുകളില്‍ ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. 22 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കുക.

ഇന്‍ഡ്യ മുന്നണിക്ക് 45% വോട്ടാണ് ലഭിക്കുക. എന്‍ഡിഎക്ക് 40% വോട്ടും ലഭിക്കും. 2019ല്‍ 48ല്‍ 41 സീറ്റുകളും എന്‍ഡിഎക്കാണ് ലഭിച്ചത്. ബിജെപിക്ക് മാത്രം 23 സീറ്റുകളില്‍ വിജയിച്ചിരുന്നു. അന്ന് ബിജെപിയോടൊപ്പമായിരുന്നു ശിവസേന. ശിവസേന 18 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്‍സിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമായിരുന്നു വിജയിച്ചത്.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com