ചെന്നൈ മുൻ മേയറുടെ മകനെ കണ്ടെത്താൻ ഒരു കോടി രൂപ പാരിതോഷികം

ഇന്നോവ കാര് നിയന്ത്രണം വിട്ട് 200 മീറ്റര് താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു

dot image

ചെന്നൈ: ഹിമാചല് പ്രദേശിലെ കിന്നൗര് ജില്ലയിലുണ്ടായ അപകടത്തില് കാണാതായ മകനെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന് മേയര് സെയ്ദായി ദുരൈസാമി. സത്ലജ് നദിയിൽ കാർ വീണതിനെത്തുടർന്നാണ് വെട്രി ദുരൈസാമിയെ കാണാതായത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. കാര് ഡ്രൈവര് മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

എന്നാല് അപകടത്തില്പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപിനാഥിനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ കാര് നിയന്ത്രണം വിട്ട് 200 മീറ്റര് താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.

വെട്രിക്കായി തിരച്ചിൽ നടത്താൻ ജില്ലാ ഭരണകൂടം ഇതിനകം നൂറിലധികം പൊലീസുകാരെയും സൈന്യത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ ശർമ്മ പറഞ്ഞു. എന്നാൽ, മൂന്നാം ദിവസവും തെരച്ചിൽ വിജയിച്ചില്ല.

dot image
To advertise here,contact us
dot image