
ബെംഗളൂരു: കര്ണാടകയില് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള് ദുരൂഹസാഹചര്യത്തില് വീട്ടില് നിന്ന് കണ്ടെത്തി. ചിത്രദുര്ഗ ജില്ലയിലെ ആളൊഴിഞ്ഞ വീട്ടിലാണ് അസ്ഥികൂടങ്ങള് കണ്ടെത്തിയത്. വീട്ടില് ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടങ്ങള്ക്ക് അഞ്ച് വര്ഷത്തെ പഴക്കമുണ്ട്. 2019 മുതല് വീട് അടച്ചിട്ട നിലയിലാണ്.
വീട്ടിലെ നായയുടെ അസ്ഥികൂടവും കണ്ടെത്തി. ഫൊറന്സിക്, ഡിഎന്എ പരിശോധനകള് നടത്താനുള്ള നടപടികള് പൊലീസ് ആരംഭിച്ചു. കുടുംബത്തിന് പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സമീപവാസികള് പറഞ്ഞു.
വീട്ടുകാര്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടായിരുന്നെന്ന് ബന്ധുക്കള് പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ജഗനാഥ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല് കുറിപ്പില് അക്ഷരങ്ങള് മാഞ്ഞ നിലയിലാണ്.
കനേഡിയന് ഗുണ്ടാ നേതാവ് ലഖ്ബീര് സിംഗ് ലാന്ഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയംഅടഞ്ഞു കിടന്ന വീടിന്റെ ഗേറ്റ് തുറന്ന് മദ്യ ലഹരിയില് അകത്തു കയറിയ ആളാണ് അസ്ഥികൂടങ്ങള് ആദ്യം കണ്ടത്. സംഭവത്തില് സമഗ്ര അന്വേഷണം നടത്താന് കര്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര നിര്ദേശിച്ചു.