ഡൽഹിയിലും ജെ എൻ 1 സ്ഥിരീകരിച്ചു

നിലവിൽ 35 സജീവ കേസുകളാണുളളത്
ഡൽഹിയിലും ജെ എൻ 1 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിലും ജെ എൻ 1 കൊറോണ വൈറസ് വകഭേ​ദം റിപ്പോർട്ട് ചെയ്തു. ഒരാൾക്ക് രോ​ഗം ബാധിച്ചതായി ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മൂന്ന് സാംപിളുകൾ പരിശോധിച്ചതിൽ ഒരാൾക്ക് ജെഎൻ 1ഉം രണ്ടു പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പുതിയ ഒമ്പത് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡൽഹിയിൽ ഓരോ ദിവസവും ശരാശരി മൂന്ന് മുതൽ നാല് വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഡൽഹിയിലും ജെ എൻ 1 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്‌ ഒറ്റ ദിവസം 200 പേർക്ക് കൊവിഡ് പോസിറ്റീവ്; ആകെ ആക്ടീവ് രോഗികൾ 3,096

നിലവിൽ 35 സജീവ കേസുകളാണുളളത്. പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാനങ്ങൾ പരിശോധന വേഗത്തിലാക്കുകയും അവരുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ കഴിഞ്ഞ ദിവസം 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത്‌ പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com