'കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നു; എന്തുകൊണ്ട് ബിജെപി നേതാക്കളെ റെയ്ഡ് ചെയ്യുന്നില്ല?'; സിദ്ധരാമയ്യ

'അവർ കോൺഗ്രസിനെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ബിജെപി നേതാക്കളെയും റെയ്ഡ് ചെയ്യാൻ അവരെ അനുവദിക്കൂ'.

dot image

ബെംഗളുരു: രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് കണ്ടുകെട്ടുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തുകൊണ്ട് കോൺഗ്രസിനെ മാത്രം ലക്ഷ്യം വെക്കുന്നു എന്ന ചോദ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാർഖണ്ഡിലെ കോൺഗ്രസ് നേതാവ് ധീരജ് സാഹുവിന്റെ പക്കൽ നിന്നും 200 കോടിയിലധികം രൂപയുടെ സമ്പത്താണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

'അവർ കോൺഗ്രസിനെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ബിജെപി നേതാക്കളെയും റെയ്ഡ് ചെയ്യാൻ അവരെ അനുവദിക്കൂ. അപ്പോൾ മാത്രമേ അവരുടെ പക്കൽ എത്രമാത്രം വഴിവിട്ട സ്വത്ത് ഉണ്ടെന്ന് തിരിച്ചറിയാനാകൂ. ആരുടെയൊക്കെ പക്കൽ അനധികൃതമായി പണമുണ്ടോ അവർക്കെതിരെയെല്ലാം ആദായ നികുതി വകുപ്പ് നടപടി എടുക്കട്ടെ'. കോൺഗ്രസിനെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്നാണ് സിദ്ധരാമയ്യയുടെ പ്രധാന വാദം

സസ്പെന്സിന് വിരാമം; വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

'എന്തുകൊണ്ടാണ് അവരുടെ നടപടി കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യം വച്ചാകുന്നത്. ബിജെപിക്കാരെ റെയ്ഡ് ചെയ്താൽ വൻതുക കണ്ടെത്താനാകും'. സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഒഡീഷ ആസ്ഥാനമായുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ പണം കണ്ടെടുത്തിരുന്നു. ധീരജ് സാഹുവിന്റെ ഓഫീസുകളെല്ലാം തിരച്ചിലിന്റെ ഭാഗമായി ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയിരുന്നു.

dot image
To advertise here,contact us
dot image