അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്തോളൂ, കുറ്റമല്ല; പക്ഷേ ഷെയർ ചെയ്യരുത്: അലഹബാദ് ഹൈക്കോടതി

ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) മുതലായ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു
അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്തോളൂ, കുറ്റമല്ല; പക്ഷേ ഷെയർ ചെയ്യരുത്: അലഹബാദ് 
ഹൈക്കോടതി

ലഖ്നൗ: സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകളിൽ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാൻ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാൽ ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) മുതലായ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതിലൂടെ അത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം അത് കുറ്റമാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്‌വാള്‍ വ്യക്തമാക്കി.

അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്തോളൂ, കുറ്റമല്ല; പക്ഷേ ഷെയർ ചെയ്യരുത്: അലഹബാദ് 
ഹൈക്കോടതി
'ഇനി ഇളവില്ല'; മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് എത്തിക്സ് കമ്മിറ്റി

ഒരു പോസ്റ്റോ സന്ദേശമോ പോസ്റ്റ് ചെയ്യുമ്പോൾ അത് പ്രസിദ്ധീകരിക്കപ്പെടുകയും റീപോസ്റ്റ് ചെയ്യുമ്പോൾ അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും തുല്യമായി കണക്കാക്കാൻ കഴിയില്ല. അതിനാൽ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നതിൽ ഐടി നിയമത്തിലെ 67-ാം വകുപ്പ് ബാധകമല്ല എന്ന് കോടതി ഉത്തരവിൽ പറയുന്നു. ഐടി നിയമത്തിലെ സെക്ഷന്‍ 67 അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ളതാണ് പ്രകോപനപരമായ ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല എന്നും കോടതി നിരീക്ഷിച്ചു.

അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്തോളൂ, കുറ്റമല്ല; പക്ഷേ ഷെയർ ചെയ്യരുത്: അലഹബാദ് 
ഹൈക്കോടതി
'20 കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; മുകേഷ് അംബാനിക്ക് വധഭീഷണി

ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാന്‍ കാസി എന്നയാള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഫര്‍ഹാന്‍ ഉസ്മാന്‍ എന്നയാള്‍ പങ്കുവെച്ച ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് ഇമ്രാന്‍ കാസിക്കെതിരെ കേസെടുത്തത്. ജാഥയ്ക്ക് വേണ്ടി മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ വിളിച്ചുചേര്‍ക്കുന്നതിന് വേണ്ടിയുളള പോസ്റ്റായിരുന്നു അത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com