ഓപ്പറേഷൻ അജയ്: എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തു; 10 മലയാളികളെന്ന് സൂചന

ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരാണ് മടങ്ങിയത്
ഓപ്പറേഷൻ അജയ്: എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തു; 10 മലയാളികളെന്ന് സൂചന

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ എയർ ഇന്ത്യ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 212 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 10 മലയാളികളുണ്ടെന്നാണ് സൂചന. യാത്രക്കാരെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളിലെത്തി.

ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരാണ് മടങ്ങിയത്. മലയാളികൾക്കായി വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. മടങ്ങി എത്തുന്നവർക്ക് ഡല്‍ഹി കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രായേൽ എംബസിയിൽ തുടരുകയാണ്.

അതേസമയം, ഇസ്രയേൽ–ഹമാസ് സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നു. മരണ സംഘ്യ 4200 കടന്നതായാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com