സ്ത്രീകള്ക്ക് മാസം 2500 രൂപ, 500 രൂപക്ക് സിലിണ്ടര്, സൗജന്യ യാത്ര; തെലങ്കാനയില് സോണിയാ ഗാന്ധി

തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നുവെന്ന് ശശി തരൂര് എക്സില് കുറിച്ചു.

dot image

ന്യൂഡല്ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില് കോണ്ഗ്രസിന്റെ പ്രധാന ഉറപ്പുകള്( ഗ്യാരന്റി) പ്രഖ്യാപിച്ച് സോണിയാ ഗാന്ധി. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം തുക്കുഗുഡയില് നടന്ന മഹാറാലിയിലാണ് കോണ്ഗ്രസ് വാഗ്ദാനങ്ങള് പ്രഖ്യാപിച്ചത്.

മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്ക്ക് 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്, ബസുകളില് സ്ത്രീകള്ക്ക് സൗജന്യ യാത്ര, 200 യൂനിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളാണ് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനായി കോണ്ഗ്രസ് ആറ് ഉറപ്പുകള് പ്രഖ്യാപിക്കുന്നുവെന്നും അവ ഓരോന്നും നിറവേറ്റാന് പ്രതിജ്ഞാബദ്ധരാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

വലിയ ജനപങ്കാളിത്തമാണ് കോണ്ഗ്രസിന്റെ വിജയഭേരി യാത്രക്കുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് ഹൈദരാബാദില് നടത്തിയ കോണ്ഗ്രസ് പ്രവര്ത്തക സമിതിക്ക് ശേഷം മുതിര്ന്ന നേതാക്കളെല്ലാം റാലിക്കെത്തിയിരുന്നു. കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, രാഹുല് ഗാന്ധി എന്നിവരെല്ലാം റാലിയെ അഭിസംബോധന ചെയ്തു.

തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നുവെന്ന് ശശി തരൂര് എക്സില് കുറിച്ചു. 'ആയിരക്കണക്കിന് ആളുകള് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൃശ്യമാണിത്. ഹൈദരാബാദില് ഇത് വിമോചന ദിനമാണ്. കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ഇപ്പോള് അവസാനിച്ചു', ശശി തരൂര് പറഞ്ഞു.

dot image
To advertise here,contact us
dot image