ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീർ പൊലീസിലെ ഡിവൈഎസ്പിയുമാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോൻചക്ക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ് അമിത രക്തസ്രാവത്തെ തുടർന്നാണ് ഭട്ട് മരിക്കുന്നത്.

dot image
To advertise here,contact us
dot image