ആന്ധ്രയില്‍ ടാറ്റാ നഗര്‍ - എറണാകുളം എക്‌സ്പ്രസിന് തീപിടിച്ചു; ഒരാള്‍ മരിച്ചതായി വിവരം

കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി

ആന്ധ്രയില്‍ ടാറ്റാ നഗര്‍ - എറണാകുളം എക്‌സ്പ്രസിന് തീപിടിച്ചു; ഒരാള്‍ മരിച്ചതായി വിവരം
dot image

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള
ടാറ്റാ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) മരിച്ചതായാണ് വിവരം.

കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. അനകപ്പള്ളി ജില്ലയിലെ എലമഞ്ചിലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിച്ചത്. പാന്‍ട്രി കാറിനോട് ചേര്‍ന്നുള്ള ബി 1, എം 2 എസി കോച്ചുകളില്‍ തീ പടര്‍ന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാരെ ഒഴിപ്പിക്കാനായി.

രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അനകപ്പള്ളി, ഇളമഞ്ചിലി, നക്കപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തെ തുടര്‍ന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ റെയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ വീഴ്ചകള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണത്തിന് റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: One dead as two bogies of Tata Nagar-Ernakulam Express catch fire in Andhra Pradesh

dot image
To advertise here,contact us
dot image