ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കി 16 കാരിയെ പീഡിപ്പിച്ചു; 19കാരനെതിരെ കേസ്

പ്രതി ഒളിവിലാണ്

ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കി 16 കാരിയെ പീഡിപ്പിച്ചു; 19കാരനെതിരെ കേസ്
dot image

ന്യൂഡല്‍ഹി: അസമിലെ കാച്ചര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 വയസ്സുള്ള യുവാവിനെതിരെ കേസ്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയും പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമായിരുന്നു പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പാര്‍ത്ഥ പ്രതിം ദാസ് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഡിസംബര്‍ 15 നാണ് സില്‍ച്ചറിലെ മാലുഗ്രാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എട്ട് മാസത്തിനിടെ പ്രതി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Content highlights: 16 year old girl attacked in Assam

dot image
To advertise here,contact us
dot image