രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ചു; 11 പേർ മരിച്ചു

15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്
രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ചു; 11 പേർ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 പേർ മരിച്ചു. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം രാവിലെ 4.30 യോടെയാണ് അപകടമുണ്ടായത്.

ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്ന ബസ് ലഖൻപൂർ മേഖലയിലെ മേൽപ്പാലത്തിൽ നിർത്തിയപ്പോൾ ട്രക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

അന്തു, നന്ദ്‌റാം, ലല്ലു, ഭരത്, ലാൽജി, ഭാര്യ മധുബെൻ, അംബാബെൻ, കംബുബെൻ, രാമുബെൻ, അഞ്ജുബെൻ, അരവിന്ദിന്റെ ഭാര്യ മധുബെൻ എന്നിവരാണ് അപകടത്തിൽ മരിച്ചത് എന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ ഭാവ് നഗറിലെ ദിഹോർ സ്വദേശികളാണ് ഇവർ. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com