Top

സലിം കുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനം; 'തല്ലുമാല'യിലെ 'ഓളെ മെലഡി' എത്തി

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1 July 2022 1:34 PM GMT
ഫിൽമി റിപ്പോർട്ടർ

സലിം കുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനം; തല്ലുമാലയിലെ ഓളെ മെലഡി എത്തി
X

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ഓളെ മെലഡി' എന്ന് തുടങ്ങുന്ന ഗാനം നടൻ സലിം കുമാർ, ഹരിചരൺ, ബെന്നി ദയാൽ, വിഷ്ണു വിജയയും ഒരുമിച്ചാണ് ആലപിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തും.


ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,. ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന.

ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

story highlights: thallumaala movie new song released

Next Story