Top

'ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോൾ ഓർക്കണം ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്ദം'; 'മേ ഹൂം മൂസ'യിലെ ഗാനം

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ്

15 Aug 2022 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോൾ ഓർക്കണം ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്ദം; മേ ഹൂം മൂസയിലെ ഗാനം
X

'പാപ്പന്' ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം 'മേ ഹൂം മൂസ'യിലെ ലിറിക്കൽ വീഡിയൊ ​ഗാനം പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി 'സൗ രം​ഗ് മിൽക്കെ' എന്ന ദേശ​ഗാനമാണ് റിലീസ് ചെയ്തത്. ശങ്കർ മഹാദേവനാണ് ​ഗാനം ആ​​ലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കർ ആണ്.

'ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും നനവ് വേണം നിനവ് വേണം, മനസിലുണ്ടാവണം, ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്ദം.' സുരേഷ് ​ഗോപി വീഡിയോയിൽ പറ‍ഞ്ഞു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ്. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 'മേ ഹൂം മൂസ പ്രദര്‍ശനത്തിന് എത്തും.

ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് ഇന്നലെയാണ് ആരംഭിച്ചത്. ചില യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധപ്രദേശങ്ങളില്‍ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ.

കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്‌വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്. 'കുട്ടനാടന്‍ ബ്ലോഗ്' എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശ്രീനാഥ് ശിവശങ്കര്‍ ആണ് 'മേ ഹൂം മൂസ'യുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Suresh gopi's Mei Hoom Moosa new lyrical video song 'Saurang Milke'

Next Story