Top

ക്രിക്കറ്റും അഭിനയവും മാത്രമല്ല; പിന്നണി ഗാനരംഗത്തും ഇനി ശ്രീശാന്ത്

ചിത്രത്തിൽ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്

22 April 2022 4:46 AM GMT
ഫിൽമി റിപ്പോർട്ടർ

ക്രിക്കറ്റും അഭിനയവും മാത്രമല്ല; പിന്നണി ഗാനരംഗത്തും ഇനി ശ്രീശാന്ത്
X

ക്രിക്കറ്റും അഭിനയവും മാത്രമല്ല പിന്നണി ഗാന രംഗത്തും തിളങ്ങുകയാണ് ശ്രീശാന്ത്. ബോളിവുഡ് ചിത്രമായ 'ഐറ്റം നമ്പർ വണ്ണി'ന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു ഗാനത്തിന്റെ റെക്കോർഡിം​ഗ് നടന്നത്. ചിത്രത്തിൽ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്.

ബാലുരാൻ ആണ് 'ഐറ്റം നമ്പർ വൺ' സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുനിൽ വർമ, രാജ്പാൽ യാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയിലാണ് ആരംഭിക്കുക. ശ്രീശാന്ത് തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനേതാവായി എത്തിയിട്ടുണ്ട്. 'ടീം 5' ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നൽകിയിരിക്കുന്ന കഥാപാത്രമായാണ് ശ്രീശാന്ത് അഭിനയിക്കുക. സാമന്തയുടെ ആൺസുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും.

Story highlights: S Sreesanth is singing for a bollywood movie

Next Story

Popular Stories