Top

'മയില്‍പ്പീലി ഇളകുന്നു കണ്ണാ'; എം ജയചന്ദ്രന്റെ സംഗീതത്തില്‍ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ഗാനം

ദീപിതി സതിയുടെ നൃത്തചുവടുകളാണ് ഗാനരംഗത്തുള്ളത്

1 Sep 2022 9:55 AM GMT
ഫിൽമി റിപ്പോർട്ടർ

മയില്‍പ്പീലി ഇളകുന്നു കണ്ണാ; എം ജയചന്ദ്രന്റെ സംഗീതത്തില്‍ പത്തൊമ്പതാം  നൂറ്റാണ്ടിലെ ഗാനം
X

വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ടിലെ' രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. വിനയന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഗാനം റിലീസ് ചെയ്തത്. 'മയില്‍പീലി ഇളകുന്നു' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യറും എസ് ഹരിശങ്കറും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദീപിതി സതിയുടെ നൃത്തചുവടുകളാണ് ഗാനരംഗത്തുള്ളത്.

.'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്തംബര്‍ എട്ട് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുക. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.

Story Highlights; Pathonpatham Noottandu video song release

Next Story

Popular Stories