Top

'യാതൊന്നും പറയാതെ രാവേ'; കോടതി മുറിയിലെ പ്രണയവും വിരഹവുമായി 'വാശി' ലിറിക്കല്‍ വീഡിയോ

ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണ കുമാറും അഭിജിത്ത് അനില്‍ കുമാറും ചേര്‍ന്നാണ്

21 May 2022 2:16 PM GMT
ഫിൽമി റിപ്പോർട്ടർ

യാതൊന്നും പറയാതെ രാവേ; കോടതി മുറിയിലെ പ്രണയവും വിരഹവുമായി വാശി ലിറിക്കല്‍ വീഡിയോ
X

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'വാശി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കോടതിമുറിയിലെ പ്രണയവും വിഷാദവുമൊക്കെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'യാതൊന്നും പറയാതെ രാവേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണ കുമാറും അഭിജിത്ത് അനില്‍ കുമാറും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് ആണ്.

ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

Story Highlights; Lyrical video song from movie Vaasi

Next Story