Top

'കരളോ വെറുതെ', റൊമാന്റിക് ഹീറോയായി പെപ്പെ; ഓ മേരി ലൈലയിലെ ഗാനം

ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

21 Oct 2022 2:47 PM GMT
ഫിൽമി റിപ്പോർട്ടർ

കരളോ വെറുതെ, റൊമാന്റിക് ഹീറോയായി പെപ്പെ; ഓ മേരി ലൈലയിലെ ഗാനം
X

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. 'കരളോ വെറുതെ...' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്. റൊമാന്റിക് ഹീറോയായി ആന്‍റണി എത്തുന്ന ചിത്രമാണിത്.


നന്ദന രാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ. പോൾസ് എൻറർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി.

story highlights: antony varghese movie oh meri laila song released

Next Story