Top

കണ്ണുകളിൽ സംഗീതവുമായി ഖദീജ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്‌മാൻ

‘കുഹു കുഹു’ എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്.

5 May 2022 6:55 AM GMT
ഫിൽമി റിപ്പോർട്ടർ

കണ്ണുകളിൽ സംഗീതവുമായി ഖദീജ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്‌മാൻ
X

എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ പുതിയ ആൽബവുമായി എത്തുന്നു. 'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ആൽബത്തിന്റെ ഒരു പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.

ഖദീജയുടെ കണ്ണുകൾ മാത്രം കാണിക്കുന്ന തരത്തിലാണ് പോസ്റ്റർ. എ ആർ റഹ്മാൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആർ അമീനും ആശംസകൾ അറിയിച്ചിട്ടുണ്ട്.


രജനികാന്ത് നായകനായ എന്തിരനിലെ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരംഗത്തേക്ക് എത്തുന്നത്. ഖദീജ ഒരുക്കിയ ഫാരിഷ്ടണ്‍ എന്ന വീഡിയോയ്ക്ക് മികച്ച അനിമേറ്റഡ് സംഗീത വീഡിയോക്കുള്ള ഇന്റര്‍നാഷ്ണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

റഹ്മാന്‍ തന്നെയായിരുന്ന സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആല്‍ബം പുറത്തിറങ്ങിയത്. തീര്‍ത്ഥാടകയായ പെണ്‍കുട്ടി പ്രാര്‍ഥന നടത്തുന്നതാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പെരുത്തപ്പെടുന്നതും വീഡിയോയില്‍ ചിത്രീകരിക്കുന്നു.

story highlights: a r rahman share the poster of khatija rahman's new album kuhu kuhu

Next Story