Top

കോബ്ര; അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വിക്രം കൊല്‍ക്കത്തയിലേക്ക്

ആഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുന്നത്.

14 Aug 2021 6:35 AM GMT
ഫിൽമി റിപ്പോർട്ടർ

കോബ്ര; അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വിക്രം കൊല്‍ക്കത്തയിലേക്ക്
X




ചിയാന്‍ വിക്രം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേയും മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെയും ചിത്രീകരണത്തിലായിരുന്നു. ഇപ്പോഴിതാ വീണ്ടും കോബ്രയുടെ സെറ്റിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. വിവധ ലുക്കുകളിലാണ് അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലറില്‍ വിക്രം എത്തുന്നത്. കോബ്രയില്‍ ശ്രിന്ദി ഷെട്ടി, കെ എസ് രവികുമാര്‍, മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മിയ ജോര്‍ജ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
നിലവില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വിക്രം കൊല്‍ക്കത്തയിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്. ആഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും കൊല്‍ക്കത്തയില്‍ നേരത്തെ എത്തിയിട്ടുണ്ട്.
എ ആര്‍ റഹ്‌മനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.
Next Story