Top

ഹൈറേഞ്ചിലെ ഏലക്കാടുകൾ വിയർക്കുന്നത് പോലും ചുവപ്പ് നിറത്തിലാണ്; 'മണിയാശാൻ ഓടി വന്നു കെട്ടിപിടിച്ചു, അപ്പോഴാ സമാധാനമായത്'; ഇന്ദ്രൻസ്

അദ്ദേഹം അത് വളരെ ആസ്വദിച്ചു എന്ന് പറഞ്ഞതായും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

22 Aug 2021 11:57 AM GMT
ഫിൽമി റിപ്പോർട്ടർ

ഹൈറേഞ്ചിലെ ഏലക്കാടുകൾ വിയർക്കുന്നത് പോലും ചുവപ്പ് നിറത്തിലാണ്; മണിയാശാൻ  ഓടി വന്നു കെട്ടിപിടിച്ചു, അപ്പോഴാ സമാധാനമായത്; ഇന്ദ്രൻസ്
X


ആട് എന്ന സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ഇന്ദ്രൻസ് അവതരിപ്പിച്ച പിപി ശശി. ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ പിപി ശശി എന്ന കഥാപാത്രത്തിനും കഥാപാത്രത്തിന്റെ ഡയലോഗുകൾക്കും മുൻ മന്ത്രി എം എം മണിയുമായുള്ള സാദൃശ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്.
ആട് ചിത്രീകരിക്കുന്ന സമയം മുതൽ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു എന്ന് ഇന്ദ്രൻസ് പറഞ്ഞു. എംഎം മണിയുടെ ശിഷ്യന്മാരാണ് തങ്ങൾക്ക് സിനിമ ഷൂട്ടിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നത്. ചിത്രീകരണ സമയത്ത് താൻ വെറുതെ ചുണ്ട് അനക്കുക മാത്രമാണ് ചെയ്തത്. ഡബ്ബിങ്ങ് സമയത്താണ് ഡയലോഗ് പറഞ്ഞത് എന്ന് ഇന്ദ്രൻസ് പറഞ്ഞു.
പിന്നീട് ഒരിക്കൽ ഇടുക്കിയിൽ ഒരു പരിപാടിയ്ക്ക് ഇടയിൽ എംഎം മണിയെ കണ്ടു. ആ സമയം താൻ വല്ലാതെ ഭയന്ന് പോയി. എന്നാൽ തന്നെ കണ്ട എം എം മണി ചിരിച്ചുകൊണ്ട് വന്നു കെട്ടിപ്പിടിച്ചു. അപ്പോഴാണ് സമാധാനമായത്. അദ്ദേഹം അത് വളരെ ആസ്വദിച്ചു എന്ന് പറഞ്ഞതായും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദ്രൻസിന്റെ വാക്കുകൾ:
എനിക്ക് പേടിയുണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ സംവിധായകൻ പറഞ്ഞു ഈ ഡയലോഗുകൾ ഒന്നും പറയണ്ട. ചുണ്ട് അനക്കിയാൽ മതി. ബാക്കി ഡബ്ബിങ്ങ് സമയത്ത് ശരിയാക്കാം എന്ന്. ആശാന്റെ ശിഷ്യഗണങ്ങളാണ് നമുക്ക് ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പടം റിലീസ് ചെയ്ത ശേഷം എനിക്ക് നല്ല പേടി തോന്നി. ഒട്ടും പ്രതീക്ഷിക്കാതെ കട്ടപ്പനയിൽ ഒരു ക്ലബ് ഫങ്ക്ഷനിൽ പോയി. അവിടെ എനിക്ക് സമ്മാനം നൽകാൻ വിളിച്ചത് മണിയാശാനെ ആണ്. ഞാൻ അങ്ങ് വിയർക്കാൻ തുടങ്ങി. അദ്ദേഹം മുഖം നോക്കാതെ പ്രതികരിക്കുന്ന ആളാണ് എന്ന് നമുക്ക് അറിയാല്ലോ. അതുകൊണ്ട് വിഷമിച്ചിരുന്നു. ദൂരെ നിന്നും കണ്ട് ചിരിച്ചിട്ട് ഓടി വന്നു കെട്ടിപിടിച്ചു. അപ്പോഴാ സമാധാനമായത്. പുള്ളി അത് വളരെ ആസ്വദിച്ചു. അദ്ദേഹത്തിന്റെ കൈകളുടെ ചില ചലങ്ങളുടെ കാര്യം പറഞ്ഞപ്പോൾ അതേപോലെ കൈ ചലിപ്പിച്ച ശേഷം അദ്ദേഹം ചിരിച്ചു.


Next Story

Popular Stories