
കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. 2.22 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്സ് 294 പോയിന്റ് ആണ് താഴ്ന്നത്.
റിലയന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 1,14,687 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,83,855 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസ് 29,474 കോടി, എല്‍ഐസി 23,086 കോടി, ടിസിഎസ് 20,080 കോടി, ബജാജ് ഫിനാന്‍സ് 17,524 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 17,339 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
ബാങ്ക് 35,814 കോടി, ഭാരതി എയര്‍ടെല്‍ 20,841 കോടി, എസ്ബിഐ 9,685 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്ന കമ്പനി.
Content Highlights: Six top companies saw their market value decline last week;these companies reaped the benefits